Tuesday, November 28, 2023

ARE YOU A TREKKING LOVER? THEN LET THE NEXT TRIP BE TO THESE PLACES


https://www.leadsvan.com/blogs/detail/are-you-a-trekking-lover-then-let-the-next-trip-be-to-these-places-20

മലയും കുന്നും കാടും കറിയുള്ള ട്രെക്കിങ് ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചുള്ള യാത്രകള്‍ എന്നും പ്രത്യേക അനുഭവം തരുന്നവയാണ്.

ഇന്ത്യയിലെ പ്രശ്‌സതനമായ ട്രെക്കിങ് സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

 

3,810 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിങ് പോയിന്റുകളില്‍ ഒന്നാണ് കേദാര്‍നാഥ്. ആയിരകണക്കിന് തീര്‍ത്ഥാടകരാണ് ദിനംപ്രതി ട്രെക്കിങ്ങിലൂടെ കേദാര്‍നാഥിലേക്കെത്തുന്നത്. അതിമനോഹരമായ കാഴ്ചകളും പ്രകൃതിഭംഗിയും സമ്മാനിക്കുന്ന കേദാര്‍നാഥിന് 1000 വര്‍ഷത്തിലധികം പഴക്കമുണ്ട്.

പ്രകൃതി ഭംഗി ഊന്നിനില്‍ക്കുന്നതും തേയിലത്തോട്ടങ്ങളുടെ പച്ചപ്പുകളാല്‍ നിറഞ്ഞുനില്‍ക്കുന്നതുമായ മനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന ട്രെക്കിങ്ങ് പോയിന്റാണ് ലക്ഷ്മി ഹില്‍. 10 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ട്രെക്കിങ് കേന്ദ്രമാണിത്. നന്ദ ഗുണ്ടിയുടെയും തൃശൂല്‍ മാസിഫിന്റെയും കൊടുമുടികള്‍ക്ക് നടുവില്‍ 16,500 അടി ഉയരത്തിലാണ് രൂപ്കുണ്ഡ് സ്ഥിതിചെയ്യുന്നത.് സമുദ്രനിരപ്പില്‍നിന്ന് 20,100 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്റ്റോക് കാംഗ്രി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതനിരകളില്‍ ഒന്നാണ്. 40 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

കൂര്‍ഗിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് തടിയന്റമോള്‍. കര്‍ണാടകയിലെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയാണിത്. തെളിഞ്ഞ ദിവസങ്ങളില്‍ ഇവിടെനിന്ന് അറബിക്കടലിന്റെ ദൃശ്യങ്ങള്‍ വ്യക്തമാകും. പര്‍വതങ്ങളിലൂടെ കയറിയിറങ്ങി, മറ്റൊരിടത്തും ലഭിക്കാത്ത അനുഭവങ്ങള്‍ തേടി, കാശ്മീരിന്റ പുല്‍മേടുകള്‍ താണ്ടി നടത്തുന്ന ട്രെക്കിങ് വ്യത്യസ്തമായിരിക്കും. സമുദ്രനിരപ്പില്‍നിന്ന് 7800 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

ഹിമാചല്‍ പ്രദേശില്‍ ധരംശാലയില്‍നിന്ന് ചമ്ബയിലേക്ക് ഇന്ദ്രഹര്‍ ചുരം വഴിയുള്ള ട്രെക്കിങ് മനോഹരമായൊരു അനുഭവമാണ്. പൂക്കളുടെ താഴ്‌വരയെന്നറിയപ്പെടുന്ന വാലി ഓഫ് ഫ്‌ളവേഴ്സ് ഇന്ത്യയിലെ ഏറ്റവും മനോഹരമായ ട്രെക്കിങ് പാതകളിലൊന്നാണ്.

No comments:

Post a Comment

The 5 Best Lead Generation Strategies for 2024

The 5 Best Lead Generation Strategies for 2024 Lead generation is the lifeblood of any business. Without leads, you can't ma...